ജർമ്മൻ ബുന്ദസ് ലീഗയിൽ തുടർച്ചയായ ഏഴാം തവണയും കിരീടമുയർത്തി ബയേൺ മ്യൂണിക്. അവസാന ലീഗ് മത്സരം വരെ കിരീട പോരാട്ടം നീണ്ടപ്പോൾ എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകര്‍ത്താണ് ബയേണ്‍ ചാമ്പ്യന്‍മാരായത്. കിംഗ്സ്ലി കോമന്‍, ഡേവിഡ് ആലാബ, റെനാറ്റോ സാഞ്ചസ്, ഫ്രാങ്ക് റിബറി, ആര്യന്‍ റോബന്‍ എന്നിവരാണ് അവസാന മത്സരത്തില്‍ ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്.
തുടർച്ചയായ ഏഴാം തവണയും ബുന്ദസ് ലീഗയിൽ കിരീടമുയർത്തി ബയേൺ - ബയേൺ മ്യൂണിക്
34 മത്സരങ്ങളില്‍ നിന്ന് 78 പോയിന്‍റ് സ്വന്തമാക്കിയാണ് ബയേണിന്‍റെ കിരീട നേട്ടം. 76 പോയിന്‍റുമായി ബൊറൂസിയ ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്തെത്തി.
ബയേൺ മ്യൂണിക്
അവസാന മത്സരത്തില്‍ മോന്‍ചെന്‍ഗ്ലാഡ്ബാഷിനെ 2-0 ത്തിന് തോല്‍പ്പിച്ചെങ്കിലും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 34 മത്സരങ്ങളില്‍ നിന്ന് 78 പോയിന്‍റ് സ്വന്തമാക്കിയാണ് ബയേണിന്‍റെ കിരീട നേട്ടം. 34 കളിയിൽ 76 പോയിന്‍റ് നേടാനെ ഡോർട്ട്മുണ്ടിന് സാധിച്ചുളളൂ. 66 പോയിന്‍റ് സ്വന്തമാക്കിയ ആര്‍ബി ലീപ്‌സിഗ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.