ജനീവ: യുവേഫ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര വേദിയിലും തിളങ്ങി ബയേണ്‍ മ്യൂണിക്ക്. പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബയേണിന്‍റെ മുന്നേറ്റ താരം റോബെര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കിയപ്പോള്‍ മികച്ച പരിശീലകനും ഗോള്‍കീപ്പര്‍ക്കും പ്രതിരോധ താരത്തിനുമുള്ള പുരസ്‌കാരങ്ങളും ജര്‍മന്‍ കരുത്തര്‍ ഏറ്റുവാങ്ങി. മികച്ച മുന്നേറ്റ താരത്തിനുള്ള പുരസ്‌കരവും ലെവന്‍ഡോവ്‌സ്‌കിക്കാണ്.
മികച്ച പരിശീലകനായി ബയേണില്‍ കളി പഠിപ്പിക്കുന്ന ഹാന്‍സ് ഫ്ലിക്കിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണില്‍ ബയേണില്‍ എത്തിയ ഫ്ലിക്ക് ട്രിപ്പിള്‍ കിരീടം ഷെല്‍ഫില്‍ എത്തിച്ചു. കൂടാതെ യുവേഫ സൂപ്പര്‍ കപ്പും ജര്‍മന്‍ സൂപ്പര്‍ കപ്പും ബയേണ്‍ സ്വന്തമാക്കി.