ബെർലിന്‍: ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ ജയം. ഫോര്‍ച്യുനാ ഡ്യൂസ്സല്‍ഡോര്‍ഫിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളിന്‍റെ ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. ബയേണിന് വേണ്ടി ലെവന്‍ഡോസ്കി ഇരട്ട ഗോൾ സ്വന്തമാക്കി. ആദ്യ പകുതിയിലെ 43-ാം മിനിട്ടിലും രണ്ടാം പകുതിയിലെ 50-ാം മിനിട്ടിലുമായിരുന്നു ലെവന്‍ഡോസ്‌കി ഡ്യൂസ്സല്‍ഡോർഫിന്‍റെ വല ചലിപ്പിച്ചത്. ബെഞ്ചമിന്‍ പവാര്‍ഡ് 29-ാം മിനിട്ടിലും അല്‍ഫോന്‍സോ ഡേവിഡ് 52-ാം മിനിട്ടിലും ഗോൾ സ്വന്തമാക്കി.
ബുണ്ടസ് ലീഗയില്‍ ബയേണിന്‍റെ മുന്നേറ്റം - bundesliga news
ഫോര്‍ച്യുനാ ഡ്യൂസ്സല്‍ഡോര്‍ഫിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയതോടെ ബയേണ്‍ മ്യൂണിക്ക് ബുണ്ടസ് ലീഗയിലെ പോയിന്‍റ് പട്ടികയില്‍ 10 പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്
15-ാം മിനിട്ടില്‍ ഡ്യൂസ്സല്‍ഡോര്‍ഫിന്‍റെ പ്രതിരോധ താരം ജോര്‍ഗന്‍സണ്ണിന്‍റെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു ബയേണ്‍ അക്കൗണ്ട് തുറന്നത്. ലെവര്‍ക്കൂസനെതിരെ ശനിയാഴ്ച്ചയാണ് ബയേണിന്‍റെ അടുത്ത മത്സരം. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ 10 പോയിന്‍റിന്‍റെ മുന്‍തൂക്കം സ്വന്തമാക്കി. 29 മത്സരങ്ങളില്‍ നിന്നും 67 പോയിന്‍റാണ് ബയോണ്‍ മ്യൂണിക്കിന് ഉള്ളത്. 28 മത്സരങ്ങളില്‍ നിന്നും 57 പോയിന്‍റുമായി ബൊറൂസിയ ഡോർട്ട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്. ലീഗില്‍ ഇനി അഞ്ച് മത്സരങ്ങൾ കൂടിയാണ് ബയേണിന് ഉള്ളത്. തുടർച്ചയായ എട്ടാമത്തെ ലീഗ് കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബയേണ്‍ മ്യൂണിക്ക്.