മാഡ്രിഡ്: മെസിയുടെ കരുത്തില്‍ സ്‌പാനിഷ് ലാലിഗയില്‍ പരാജയമറിയാതെ ബാഴ്‌സലോണ മുന്നോട്ട്. സെവിയക്കെതിരെ എവേ പോരാട്ടത്തില്‍ അസിസ്റ്റും ഗോളുമായി മെസി തിളങ്ങിയപ്പോള്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സലോണ ജയിച്ചു.
മെസി കരുത്തില്‍ ബാഴ്‌സക്ക് ജയം; ലാലിഗയില്‍ പരാജയമറിയാതെ മുന്നോട്ട് - barcelona win news
സെവിയ്യക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയുടെ ജയം
ആദ്യ പകുതിയില്‍ ഒസ്‌മാനെ ഡംബെലെ ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ടിലൂടെ ഗോള്‍ സ്വന്തമാക്കി. ഹാഫ് വേ ലൈനില്‍ നിന്നും മെസി നീട്ടി നല്‍കിയ പാസുമായി സെവിയ്യയുടെ പ്രതിരോധത്തെ ഭേദിച്ച് മുന്നേറിയാണ് ഡംബെലെ പന്ത് വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ മെസി ബാഴ്‌സക്ക് വേണ്ടി വല കുലുക്കി.
ലാലിഗയില്‍ തുടര്‍ച്ചയായ 15-ാം മത്സരത്തിലാണ് ബാഴ്‌സലോണ പരാജയമറിയാതെ മുന്നോട്ട് പോകുന്നത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സ രണ്ടാമതായി. 26 മത്സരങ്ങളില്‍ നിന്നും 16 ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 53 പോയിന്‍റാണ് ബാഴ്‌സക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 55 പോയിന്‍റാണുള്ളത്. ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ആല്‍വേസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഒസാസുന പരാജയപ്പെടുത്തിയപ്പോള്‍ ഐബര്‍, ഹ്യുയേസ്‌ക പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു.