മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ എല്‍ച്ചയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സലോണക്കായി ഡച്ച് മിഡ്‌ഫീല്‍ഡര്‍ ഫ്രാങ്കി ഡി ജോങ്ങും പകരക്കാരനായി ഇറങ്ങിയ റിക്കി പുജും വല കുലുക്കി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെയാണ് പുജ് വീണ്ടും ഗോള്‍ സ്വന്തമാക്കിയത്.
ലാലിഗയില്‍ പരാജയമറിയാതെ ബാഴ്‌സ; കാഡിസിനെതിരെ രണ്ട് ഗോളിന്‍റെ ജയം - barcelona win news
മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സലോണ കാഡിസിനെ പരാജയപ്പെടുത്തിയത്

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികിയല്‍ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 19 മത്സരങ്ങളില്‍ നിന്നും 11 ജയവും നാല് സമനിലയും ഉള്‍പ്പെടെ 37 പോയിന്‍റാണ് ബാഴ്‌സക്കുള്ളത്.
ലീഗില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറുകയാണ് ബാഴ്‌സലോണ. ഡിസംബര്‍ ആറിന് കാഡിസിന് എതിരെ നടന്ന മത്സരത്തിലാണ് ബാഴ്‌സലോണ ലാലിഗയില്‍ അവസാനമായി പരാജയപ്പെട്ടത്. ലീഗിലെ അടുത്ത മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് ബാഴ്‌സയുടെ എതിരാളികള്‍. 20 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റുള്ള കാഡിസ് പട്ടികയില്‍ ഒമ്പതാമതാണ്.