ബാഴ്‌സലോണ: ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പ് കുട്ടിന്യോയെ ബാഴ്‌സലോണയില്‍ നിലനിര്‍ത്താനുള്ള നീക്കവുമായി പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനായി പുറത്തെടുത്ത പ്രകടനമാണ് കുട്ടിന്യോക്ക് തുണയായത്.
കുട്ടിന്യോയെ നിലനിര്‍ത്താന്‍ ബാഴ്‌സ; വലവിരിച്ച് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ - barcelona news
ഫിലിപ്പ് കുട്ടിന്യോ നൗ കാമ്പില്‍ തുടരണമെന്ന ആഗ്രഹം മുന്നോട്ട് വെച്ച് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍. കഴിഞ്ഞ സീസണില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിലെത്തിയ കുട്ടിന്യോ അവിടെ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്.
മത്സരത്തില്‍ രണ്ട് ഗോളുകളാണ് ബ്രസീലിയന്‍ താരത്തിന്‍റെ കാലുകളില്‍ നിന്നും പിറന്നത്. നേരത്തെ ബാഴ്‌സലോണയില്‍ നിന്നും വായ്‌പ അടിസ്ഥനത്തിലാണ് കുട്ടിന്യോ ബയേണിലേക്ക് ചേക്കേറിയത്. പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കിന് കീഴില്‍ ബയേണിനായി മികച്ച പ്രകടനം പുറത്തെടുക്കാനും കുട്ടിന്യോക്കായി.
അതേസമയം കുട്ടിന്യോക്കായി ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ആഴ്‌സണലും ടോട്ടന്‍ഹം ഹോട്ട്‌സ്‌പറും ലെസ്‌റ്റര്‍ സിറ്റിയും മുന്നോട്ട് വന്നിട്ടുണ്ട്. 2018 ജനുവരിയില്‍ 76 ദശലക്ഷം യൂറോക്കാണ് ലിവര്‍പൂളില്‍ നിന്നും കുട്ടിന്യോ ബാഴ്‌സലോണയില്‍ എത്തിയത്. എന്നാല്‍ താരത്തിന്‍റെ സേവനം നിലനിര്‍ത്താന്‍ ബാഴ്‌സ തയ്യാറായില്ല.