ബാഴ്സലോണ: മുന്‍ വൈസ് പ്രസിഡന്‍റ് എമിലി റൂസാഡ് നിയമ നടപടിക്കൊരുങ്ങി സ്പാനിഷ് ഫുട്ബോള്‍ ക്ലബായ ബാഴ്സലോണ. ക്ലബ്ബിലെ ഒരംഗത്തിനെതിരെ നടത്തിയ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിന്‍റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം സ്ഥാനം രാജിവച്ചത്. അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്‍റുമാരായ എൻറിക് ടോംബസും ഡയറക്ടർമാരായ സിൽവിയോ ഏലിയാസ്, മരിയ ടീക്സിഡോർ, ജോസെപ് പോണ്ട്, ജോർഡി ക്ലാസാമിഗ്ലിയ എന്നിവരും രാജിവച്ചിരുന്നു.
എമിലി റൂസാഡിനെതിരെ നിയമ നടപടിക്കൊരുങ്ങി ബാഴ്സ - ഫുട്ബോള്‍
വൈസ് പ്രസിഡന്‍റുമാരായ എൻറിക് ടോംബസും ഡയറക്ടർമാരായ സിൽവിയോ ഏലിയാസ്, മരിയ ടീക്സിഡോർ, ജോസെപ് പോണ്ട്, ജോർഡി ക്ലാസാമിഗ്ലിയ എന്നിവരും രാജിവച്ചിരുന്നു.
ക്ലബിലെ ഒരംഗം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ആരോപണം നിരസിച്ച ക്ലബ് തെളിവ് പുറത്ത് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആരോപണം സത്യമാമെന്ന് തെളിഞ്ഞാന്‍ നിയമ നടപടി നേരിടാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍ ബോർഡ് അറിയിച്ചിരുന്നു. മാത്രമല്ല ഓഡിറ്റ് നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ ക്ലബുമായി ബന്ധപ്പെട്ട വിഷയത്തില്‍ മെസിക്കെതിരെ എമില പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ മെസ്സി മറപടിയും കൊടത്തു.