മാഡ്രിഡ്:നെതർലൻഡ് സ്ട്രൈക്കര്‍ മെംഫിസ് ഡിപെയ് സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ ചേര്‍ന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ബാഴ്സയിലെത്തിയത്. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെയാണിത്.
2023 വരെ മെംഫിസ് ടീമിനൊപ്പമുണ്ടാവുമെന്ന് ക്ലബ് അറിയിച്ചു. സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ എന്നീ താരങ്ങള്‍ക്ക് പിന്നാലെ സമ്മര്‍ വിന്‍ഡോയിലൂടെ ബാഴ്‌സ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് മെംഫിസ്. 27കാരനായ താരം കഴിഞ്ഞ സീസണില്‍ ലിയോണിനായി 38 മത്സരങ്ങളില്‍ നിന്നും 20 ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്.