ബാഴ്സലോണ:ബുധനാഴ്‌ച ഫെറൻക്വാറോസിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലയണൽ മെസി, മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ, ഫിലിപ്പ് കൊട്ടിൻഹോ എന്നിവരില്ലാതെ ബാഴ്‌സ ഇറങ്ങുന്നു. കളിക്കാർക്ക് കോച്ച് റൊണാൾഡ് കോമാൻ വിശ്രമം നൽകി. ഗ്രൂപ്പ് ജിയിലെ ആദ്യ നാല് മത്സരങ്ങളിൽ വിജയിച്ച ബാഴ്‌സലോണ അവസാന 16 ൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ റൗണ്ടിൽ ഡൈനാമോ കൈവിനെതിരായ മത്സരത്തിലും മെസിക്ക് വിശ്രമം നൽകിയിരുന്നു.
മെസിക്ക് വീണ്ടും വിശ്രമം നൽകി ബാഴ്‌സലോണ - ചാമ്പ്യൻസ് ലീഗ്
രണ്ടാം തവണയാണ് ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസിക്ക് വിശ്രമം നൽകുന്നത്.
മെസിക്ക് വീണ്ടും വിശ്രമം നൽകി ബാഴ്സലോണ
യുവന്‍റസിനെക്കാൾ മൂന്ന് പോയിന്‍റ് ലീഡുള്ള ബാഴ്‌സലോണ അവസാന റൗണ്ടിൽ യുവന്‍റസിനെതിരെ ക്യാമ്പ് നൗവിൽ കളിക്കും. ജെറാർഡ് പിക്വ, അൻസു ഫാത്തി, സെർജി റോബർട്ടോ, സാമുവൽ ഉംറ്റിറ്റി എന്നിവരും പരിക്ക് കാരണം ബുധനാഴ്‌ചത്തെ മത്സരത്തിൽ കളിക്കില്ല.