മ്യൂണിക്ക്: സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കറ്റാലന്മാര്‍ ചാമ്പ്യൻസ് ലീഗിലെ അവസാന 16ലെത്താതെ പുറത്താവുന്നത്.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങിയതാണ് സാവി ഹെര്‍ണാണ്ടസിന്‍റെ സംഘത്തിന് തിരിച്ചടിയായത്. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ കീഴടങ്ങിയത്.
തോമസ് മുള്ളര്‍ (34ാം മിനിട്ട്), ലെറോസ് സാനെ (62ാം മിനിട്ട്) ജമാല്‍ മുസിയാല (62ാം മിനിട്ട്) എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. കളിച്ച ആറ് മത്സരങ്ങളില്‍ ആറും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായ ബയേണ്‍ നേരത്തെ തന്നെ പ്രീക്വാര്‍ട്ടറിലെത്തിയിരുന്നു.