ബുദ്ധപെസ്റ്റ്: മെസി ഇല്ലാതെയും ചാമ്പ്യന്‍സ് ലീഗില്‍ ഫെറാന്‍സ് കവാറോസിനെതിരെ തകര്‍ത്താടി ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് തല മത്സരത്തില്‍ ഹംഗേറിയന്‍ ക്ലബിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. പുഷ്‌കാസ് അരീനയില്‍ നടന്ന മത്സരത്തിലെ ആദ്യ പകുതിയിലാണ് ബാഴ്‌സലോണയുടെ മൂന്ന് ഗോളുകളും പിറന്നത്.
മെസി ഇല്ലെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ വല നിറച്ച് ബാഴ്‌സ - barcelona win news
ഹംഗേറിയന്‍ ക്ലബ് ഫെറാന്‍സ് കവാറോസിനെതിരെ പുഷ്‌കാസ് അരീനയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയുടെ ജയം
14ാം മിനിട്ടില്‍ ഫ്രഞ്ച് താരം അന്‍റോണിയോ ഗ്രീസ്‌മാന്‍ ബാഴ്‌സയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. 20ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ബ്രാത്‌വെയിറ്റ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 28ാം മിനിട്ടില്‍ ഉസ്‌മാനെ ഡെംബലെ വീണ്ടും എതിരാളികളുടെ വല ചലിപ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ 15 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് സ്‌പാനിഷ് വമ്പന്‍മാര്‍. രണ്ടാം സ്ഥാനത്ത് 12 പോയിന്‍റുമായി ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസാണ്.
അഞ്ച് മത്സരങ്ങളില്‍ നാലെണ്ണമാണ് യുവന്‍റസിന് സ്വന്തമാക്കാനായത്. ഗ്രൂപ്പ് തലത്തില്‍ ഈ മാസം ഒമ്പതിന് നടക്കുന്ന അവസാന മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. പുലര്‍ച്ചെ 1.30ന് നൗ കാമ്പിലാണ് പോരാട്ടം. മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലെ യുവന്‍റസിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കൂ.