എല്‍ ക്ലാസിക്കോയില്‍ വീണ്ടും വിജയക്കൊടി പാറിച്ച് ബാര്‍സലോണ. റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാര്‍സലോണ പരാജയപ്പെടുത്തിയത്. ജയത്തോടെ ലാ ലീഗയില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായി ബാർസക്ക് പത്ത് പോയിന്‍റ്ലീഡായി.
എൽ ക്ലാസിക്കോയിൽ വീണ്ടും ബാര്‍സ - എല്‍ ക്ലാസിക്കോ
റയലിന്‍റെ ഹോമിലെ തുടർച്ചായായ നാലാം ജയമാണ് കാറ്റാലൻ ക്ലബ്ബ് സ്വന്തമാക്കുന്നത്. ഈ സീസണിൽ നാല് തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ മൂന്നു തവണയും ബാര്‍സയ്ക്കായിരുന്നു ജയം.
26-ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചാണ് ബാര്‍സയ്ക്കായി വിജയഗോൾ നേടിയത്. തുടർച്ചയായ നാലാം തവണയാണ് സാന്‍റിയാഗോ ബെർണബ്യൂവിൽ ബാര്‍സലോണ വിജയിക്കുന്നത്. ഇതുവരെ ഈ നേട്ടം മറ്റൊരു ടീമിനും സ്വന്തമാക്കാനായിട്ടില്ല. ബുധനാഴ്ച നടന്ന കോപ്പ ദെല്‍ റേയിലും ബാര്‍സ റയലിനെ 3-0 ന് തറപറ്റിച്ചിരുന്നു.
കളിയില്‍ ഉടനീളം ബാര്‍സയ്ക്ക്തന്നെയായിരുന്നു മുന്‍തൂക്കം. മെസ്സിയെയും സുവാരസിനെയും ഗോളില്‍ നിന്ന് മറച്ചുപിടിക്കാന്‍ കോര്‍ട്ടോയിസിന് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവന്നു. 26 മത്സരങ്ങളില്‍ നിന്ന് 60 പോയിന്‍റാണ് ബാര്‍സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് 25 കളികളില്‍ നിന്ന് 50 പോയിന്‍റുംമൂന്നാം സ്ഥാനത്തുള്ള റയലിന് 48 പോയിന്‍റുമാണുള്ളത്.