ബാഴ്സലോണ:ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിന് മുന്നില്‍ ബാഴ്‌സലോണ എല്ലാ മേഖലയിലും പരാജയപ്പെട്ടെന്ന് ഫ്രഞ്ച് മുന്നേറ്റ താരം അന്‍റോണിയോ ഗ്രീസ്‌മാന്‍. ബുധനാഴ്‌ച നടന്ന ചാമ്പ്യന്‍സ് ലീഗില്‍ യുവന്‍റസിനോട് 3-0ത്തിന്‍റെ തോല്‍വി വഴങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഗ്രീസ്മാന്‍.
മത്സരം തങ്ങളുടേതാക്കി മാറ്റാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ മുന്നേറ്റം തുടരാന്‍ സാധിച്ചില്ല. എല്ലാ മേഖലകളിലും തങ്ങള്‍ പിന്നിലായിരുന്നെന്നും ഗ്രീസ്‌മാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു.