ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ വമ്പന്‍ തുടക്കവുമായി ബാഴ്‌സലോണ. വിയ്യാറയലിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലീഗില്‍ ബാഴ്‌സയുടെ തുടക്കം. സൂപ്പര്‍ താരം മെസിയുമായി ബന്ധപ്പെട്ട് കാല്‍പ്പന്തിന്‍റെ ലോകത്ത് കഴിഞ്ഞ കുറേ ദിവസമായി ചര്‍ച്ചാ വിഷയമായിരുന്നു പരിശീലകന്‍ റൊണാള്‍ഡ് കോമാനും നൗ കാമ്പുമെല്ലാം. വിവാദങ്ങള്‍ക്ക് നടുവിലും ഹോം ഗ്രൗണ്ടില്‍ വമ്പന്‍ ജയത്തോടെ തുടങ്ങാന്‍ സാധിച്ചത് പരിശീലകന്‍ കോമാനും താരങ്ങള്‍ക്കും ആശ്വാസം പകരും.
നാലടിച്ച് ബാഴ്‌സലോണ; ലാലിഗയില്‍ ജയിച്ച് തുടങ്ങി - barcelona win news
ഇരട്ട ഗോള്‍ സ്വന്തമാക്കിയ പുതുമുഖ താരം ആന്‍സു ഫാറ്റിയാണ് ബാഴ്‌സലോണക്ക് വമ്പന്‍ ജയം നല്‍കിയത്
കുട്ടിന്യോ, ആന്‍സു, മെസി
നൗ കാമ്പിലെ പുതുമുഖ താരം ആന്‍സുഫാറ്റി വിയ്യാറയലിന് എതിരെ ഇരട്ട വെടി പൊട്ടിച്ചു. 15ാം മിനിട്ടിലും 19ാം മിനിട്ടിലുമാണ് ഫാറ്റിയുടെ ഗോളുകള്‍ പിറന്നത്. പിന്നാലെ 35ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ മെസിയും ബാഴ്‌സക്കായി വല കുലുക്കി. 45ാം മിനിട്ടില്‍ പൗ ടോറസിന്‍റെ ഓണ്‍ ഗോളിലൂടെ മെസിയും കൂട്ടരും വീണ്ടും ലീഡ് ഉയര്‍ത്തി.