ബാഴ്‌സലോണ: പരിശീലകന്‍ റൊണാള്‍ഡ് കോമാനെ സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സിലോണ പുറത്താക്കി. സമീപകാലത്തെ ടീമിന്‍റെ ഏറ്റവും മോശം പ്രകടനമാണ് കോമാന് പുറത്തേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ എല്‍ ക്ലാസിക്കോയടക്കം ലാലി ഗയിലെ അവസാന നാല് മത്സരങ്ങളിലെ മൂന്നിലും ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു.
എൽ ക്ലാസിക്കോ തോൽവിക്ക് ശേഷം കോമാന്‍റെ കാർ വളഞ്ഞ ആരാധകർ അധിക്ഷേപം നടത്തിയത് ചര്‍ച്ചയായിരുന്നു. അവസാന ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്.
കോമാന് പകരക്കാരനായി മുന്‍ നായകന്‍ കൂടിയായ സാവി ഹെർണാണ്ടസുമായി ക്ലബ് ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. ക്വിക്കെ സെറ്റിയെന്‍റെ പുറത്താവലിന് പിന്നാലെ കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്‌സയുടെ പരിശീലകനായി സ്ഥാനമേറ്റത്.