കേരളം

kerala

ETV Bharat / sports

ലാ ലിഗയിൽ അടിതെറ്റി ബാഴ്‌സ; ബിൽബാവോക്ക് ജയം - മാഡ്രിഡ്

88-ാം മിനിറ്റിലായിരുന്നു ബിൽബാവോ വിജയ ഗോൾ നേടിയത്.

ബിൽബാവോക്ക് ജയം

By

Published : Aug 17, 2019, 5:18 AM IST

മാഡ്രിഡ്: മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണക്ക് സ്‌പാനിഷ് ലാ ലിഗയിലെ ആദ്യ മത്സരത്തിൽ തോൽവി. അത്‌ലറ്റിക് ബിൽബാവോയോട് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ കീഴടങ്ങി. എണ്‍പത്തിയെട്ടാമത്തെ മിനിറ്റിലായിരുന്നു ബിൽബാവോ വിജയ ഗോൾ നേടിയത്. ആർട്ടിസ് അദൂരിസിന്‍റെ ബൈസിക്കിൾ കിക്കായിരുന്നു അത്. ആദ്യ പകുതിയിൽ തന്നെ ബാഴ്‌സക്ക് സ്ട്രൈക്കർ സുവാരിസിനെ പരിക്ക് മൂലം നഷ്‌ടപ്പെട്ടു. പകരം ഗീ സ്‌മൈൻ കളിച്ചുവെങ്കിലും ബിൽബാവോയുടെ പ്രതിരോധം തകർക്കാനായില്ല.

ABOUT THE AUTHOR

...view details