ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് വിജയത്തുടക്കം. 17 വർഷത്തിന് ശേഷം മെസിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സ, റയൽ സോസിഡാഡിനെ രണ്ടിനെതിരേ നാലുഗോളുകൾക്കാണ് തോല്‍പ്പിച്ചത്. ബാഴ്‌സക്കായി മാർട്ടിൻ ബ്രാത്ത്‌വെയ്റ്റ് ( 47, 59) ഇരട്ട ഗോളുകൾ നേടിയപ്പോൾ ജെറാർഡ് പിക്വെ (19), സെർജിയോ റൊബേർട്ടോ (91) എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.
സോസിഡാഡിനായി യൂലെൻ ലൊബെറ്റെ സിയെൻഫ്യൂഗോസ് (82) , മിക്കെൽ ഒയെർസബാല്‍ (85) എന്നിവരാണ് ലക്ഷ്യം കണ്ടത്. മറ്റ് മത്സരങ്ങളിൽ റയൽ മഡ്രിഡ് അലാവാസിനെ(4-1)യും നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് സെൽറ്റ വിഗോയെ(2-1)യും കീഴടക്കി.