ഒസാസുനക്ക് എതിരെ നാലടിച്ച് ബാഴ്‌സലോണ - ബാഴ്‌സലോണക്ക് ജയം വാര്‍ത്ത
ബാഴ്‌സലോണയുടെ 121ാം ജന്മദിനത്തില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വമ്പന്‍ ജയമാണ് മെസിയും കൂട്ടരും സ്വന്തമാക്കിയത്
ബാഴ്‌സലോണ
ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ ഒസാസുനക്ക് എതിരെ മറുപടിയില്ലാത്ത നാല് ഗോളിന്‍റെ ജയം സ്വന്തമാക്കി ബാഴ്‌സലോണ. ബ്രാത്‌വെയിറ്റ് 29ാം മിനിട്ടിലും, ഗ്രീസ്മാന്‍ 42ാം മിനിട്ടിലും, കുട്ടിന്യോ 57ാം മിനിട്ടിലും, മെസി 73ാം മിനിട്ടിലും ഗോളടിച്ചു. ബാഴ്‌സലോണയുടെ 121ാം ജന്മദിനത്തിലാണ് ഹോം ഗ്രൗണ്ടിലെ വമ്പന്‍ ജയം. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സലോണ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റാണ് ബാഴ്‌സക്ക് ഉള്ളത്.