കേരളം

kerala

ETV Bharat / sports

വീണ്ടും അടിതെറ്റി ബെംഗളൂരു എഫ്സി - ഐഎസ്എല്‍

ഡൈനാമോസ് ബെംഗളൂരുവിനെ തകർത്ത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. തോറ്റെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിർത്തി ബെംഗളൂരു എഫ്സി.

സുനില്‍ ഛേത്രി

By

Published : Feb 18, 2019, 12:26 AM IST

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിയെ തകർത്ത് ഡല്‍ഹി ഡൈനാമോസ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡല്‍ഹിയുടെ ജയം. ഡാനിയല്‍ ലാലിമ്പുയിയക്ക് ഇരട്ട ഗോൾ.

ഐഎസ്എല്ലിന്‍റെ രണ്ടാം പകുതിയില്‍ ബെംഗളൂരു എഫ്സിക്ക് കാലിടറുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യ ഘട്ടത്തിലെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെയാണ് ബെംഗളൂരു മുന്നേറിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയത്തിനായി കഷ്ടപ്പെടുന്ന ബെംഗളൂരുവിനെയാണ് ഇന്ത്യൻ സൂപ്പർ ലീഗില്‍ കാണാൻ കഴിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിയർത്ത് സമനില പിടിച്ച ബെംഗളൂരു തോട്ടടുത്ത മത്സരത്തില്‍ ചെന്നൈയിനോട് പരാജയപ്പെടുകയായിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നതിന് ശേഷമാണ് ബെംഗളൂരു ഇന്ന് പരാജയപ്പെട്ടത്. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റില്‍ തന്നെ ഉല്ലിസെസ് ഡേവില്ലയിലൂടെ ഡല്‍ഹി വലകുലുക്കി. 19ആം മിനിറ്റില്‍ ബോയ്താംഗ് ഹോക്കിപ്പിലൂടെ ബെംഗളൂരു മറുപടി നല്‍കി. ആദ്യ പകുതി സമനില അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ 72ആം മിനിറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരുവിന് ലീഡ് നേടികൊടുത്തു. എന്നാല്‍ ഡല്‍ഹിയുടെ തേരോട്ടത്തിനാണ് പിന്നീട് കളിക്കളം സാക്ഷ്യം വഹിച്ചത്. 77ആം മിനിറ്റിലും 81ആം മിനിറ്റിലും ഡാനിയല്‍ ലാലിമ്പുയിയ നേടിയ ഗോളിലൂടെ ഡല്‍ഹി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.

ഇന്നത്തെ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ബെംഗളൂരു എഫ്സി. 16 മത്സരങ്ങളില്‍ നിന്ന് 31 പോയിന്‍റാണ് ബെംഗളൂരുവിന് ഉള്ളത്. പ്ലേ ഓഫ് സാധ്യത മങ്ങിയ ഡല്‍ഹി 15 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ച് ലീഡുയർത്തി സൂപ്പർ കപ്പില്‍ യോഗ്യത നേടാനാകും ഡല്‍ഹി ലക്ഷ്യമിടുക.

ABOUT THE AUTHOR

...view details