വാസ്‌കോ: ഹൈദരാബാദ് എഫ്‌സി- ബംഗളൂരു എഫ്‌സി പോരാട്ടം സമനിലയില്‍. അധികസമയത്ത് പകരക്കാരനായി ഇറങ്ങിയ ഫ്രാന്‍സിസ്‌കോ സന്‍ഡാസയാണ് ഹൈദരാബാദിനായി സമനില പിടിച്ചത്. ഇരു ടീമുകളും ജയത്തിനായി പൊരുതിക്കളിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് തിലക് മൈതാന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
കിക്കോഫായി ഒമ്പാതാം മിനിട്ടില്‍ ബംഗളൂരു എഫ്‌സിക്കായി നായകന്‍ സുനില്‍ ഛേത്രി ആദ്യ ഗോള്‍ സ്വന്തമാക്കി. ക്ലിറ്റണ്‍ സില്‍വയുടെ പന്തിലാണ് ഛേത്രി പന്ത് വലയിലെത്തിച്ചത്. പിന്നാലെ രണ്ടാം പകുതിയില്‍ ലിയോണ്‍ അഗസ്റ്റിന്‍ ബംഗളൂരുവിന്‍റെ ലീഡ് ഉയര്‍ത്തി.
മുന്നേറ്റ താരം അഡ്രിഡായാനെ സന്‍റാനായാണ് ഹൈദരാബാദിനായി ആദ്യം വല കുലുക്കിയത്. പിന്നാലെ അധികസമയത്ത് ഇന്ത്യന്‍ താരം ഫ്രാന്‍സിസ്‌കോ സന്‍ഡാസ സമനില പിടിച്ചു. പൊരുതിക്കളിച്ച അഡ്രിയാനോ സാന്‍റയാണ് കളിയിലെ താരം.
കളിക്കളത്തില്‍ മേല്‍ക്കൈ ഹൈദരാബാദിനായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഹൈദരാബാദ് മുന്നില്‍ നിന്നു. ലീഗില്‍ തുടര്‍ച്ചയായി ആറാമത്തെ മത്സരത്തിലാണ് ഹൈദരാബാദ് പരാജയമറിയാതെ മുന്നോട്ട് പോകുന്നത്. മത്സരം സമനിലയിലായതോടെ ബംഗളൂരു ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. ഹൈദരാബാദ് എഫ്‌സി നാലാം സ്ഥാനത്ത് തുടരുകയാണ്.