ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 100 ഗോളുകള്‍ സ്വന്തമാക്കി ബംഗളൂരു എഫ്‌സി. ഞായറാഴ്‌ച ഗോവക്ക് എതിരെ നടന്ന മത്സരത്തിലാണ് ബംഗളൂരു ഈ നേട്ടം സ്വന്തമാക്കിയത്. 63 മത്സരങ്ങളില്‍ നിന്നാണ് ബംഗളൂരുവിന്‍റെ ഗോളുകള്‍ മൂന്നക്കത്തിലേക്ക് കടന്നത്. ഇതിന് മുമ്പ് എഫ്‌സി ഗോവ ചെന്നൈയിന്‍ എഫ്‌സി, എടികെ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, കേരളാ ബ്ലാസ്റ്റേഴ്‌സ്, എന്നിവരാണ് 100 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടവര്‍. ഇതില്‍ എഫ്‌സി ഗോവ സ്വന്തമാക്കിയ ഗോളുകളുടെ എണ്ണം ഇതിനകം 200 കടന്നു. 109 മത്സരങ്ങളില്‍ നിന്നും 207 ഗോളുകളാണ് ഗോവ സ്വന്തമാക്കിയത്.
ഗോളടിച്ച് സെഞ്ച്വറി സ്വന്തമാക്കി ബംഗളൂരു എഫ്‌സി
ഐഎസ്‌എല്‍ ഏഴാം പതിപ്പില്‍ ഗോവക്ക് എതിരായ മത്സരത്തില്‍ ബംഗളൂരു എഫ്‌സിക്ക് സമനില വഴങ്ങേണ്ടി വന്നെങ്കിലും 100 ഗോളുകള്‍ സ്വന്തമാക്കുന്ന ക്ലബെന്ന നേട്ടം സ്വന്തമാക്കാനായി
ഗോവക്കെതിരെ ഞായറാഴ്‌ച അരങ്ങേറ്റ മത്സരം കളിച്ച ബ്രസീലിയന്‍ മുന്നേറ്റ താരം ക്ലയ്‌റ്റണ്‍ സില്‍വയിലൂടെയാണ് ബംഗളൂരു 100 ഗോള്‍ തികച്ചത്. നിലവില്‍ 63 മത്സരങ്ങളില്‍ നിന്നായി 101 ഗോളുകളാണ് ബംഗളൂരുവിന്‍റെ പേരിലുള്ളത്. എഫ്‌സി ഗോവക്ക് എതിരായ മത്സരത്തില്‍ ബംഗളൂരു പൊരുതി കളിച്ചെങ്കിലും സമനില വഴങ്ങേണ്ടി വന്നു. സ്‌പാനിഷ് താരം ഇഗോര്‍ അംഗുലോയുടെ ഇരട്ട ഗോളുകളാണ് ഗോവക്ക് തുണയായത്.
ബംഗളൂരു എഫ്‌സി ലീഗിലെ അടുത്ത മത്സരത്തില്‍ ഹൈദരാബാദിനെ നേരിടും. ഈ മാസം 28ന് രാത്രി 7.30നാണ് പോരാട്ടം. ആദ്യ മത്സരത്തിലെ സമനിലയുടെ ക്ഷീണം മാറ്റാനാകും ബംഗളൂരുവിന്‍റ നീക്കം.