പാരിസ് :ഈ വർഷത്തെ ബാലൺ ദ്യോർ പുരസ്കാരത്തിനായുള്ള 30 താരങ്ങളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. ആറ് തവണ പുരസ്‌കാരം നേടിയ പി.എസ്.ജിയുടെ അര്‍ജന്‍റീനൻ താരം ലയണല്‍ മെസി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്. നവംബർ 29ന് പാരീസിലാണ് പുരസ്കാര പ്രഖ്യാപനം.
മെസിക്ക് തന്നെയാണ് ഇത്തവണയും ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ 41 ഗോളുമായി തിളങ്ങിയ ബയേണ്‍ മ്യൂണിക് താരം റോബർട്ട് ലെവൻഡോസ്കിയും മെസിയോടൊപ്പം സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ്. കിലിയൻ എംബാപ്പെ, നെയ്മർ, സലാ, കരീം ബെൻസിമ, ഡി ബ്രുയിൻ, ബ്രൂണോ ഫെർണാണ്ടസ് എന്നീ വലിയ താരങ്ങളും ലിസ്റ്റിലുണ്ട്.