വാസ്‌കോ: മോശം പരാമര്‍ശത്തെ തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ പരിശീലന്‍ റോബി ഫ്ലവര്‍ക്ക് വിലക്ക്. നാല് മത്സരങ്ങളില്‍ നിന്നും ഇംഗ്ലീഷ് പരിശീലകനെ വിലക്കിയ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക കമ്മിറ്റിയുടെതാണ് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. എഫ്‌സി ഗോവക്കെതിരായ മത്സരത്തിന് ശേഷമാണ് ഇന്ത്യന്‍ റഫറിമാരുടെ തീരുമാനങ്ങള്‍ക്ക് എതിരായ ഫ്ലവറുടെ പ്രതികരണം.
മോശം പരാമര്‍ശം: റോബി ഫ്ലവര്‍ക്ക് വിലക്ക്
ഈ മാസം 29ന് നടന്ന എഫ്‌സി ഗോവക്കെതിരായ ഐഎസ്‌എല്ലില്‍ പോരാട്ടത്തില്‍ സമനില വഴങ്ങിയ ശേഷമായിരുന്നു ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ റോബി ഫ്ലവറുടെ റഫറിമാര്‍ക്കെതിരായ പരാമര്‍ശം
കഴിഞ്ഞ മാസം 29ന് ഗോവയുടെ എഡു ബെഡിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ സമനില വഴങ്ങിയിരുന്നു. ഇതിന് ശേഷമാണ് ലിവര്‍പൂളിന്‍റെ മുന്‍ ഇംഗ്ലീഷ് താരം കൂടിയായ ഫ്ലവറിന്‍റെ പ്രതികരണം. ലീഗിലെ ഈ സീസണില്‍ മോശം പ്രകടനം തുടരുന്ന ഈസ്റ്റ് ബംഗാള്‍ പോയിന്‍റ് പട്ടികയില്‍ 10ാം സ്ഥാനത്താണ്. സീസണില്‍ ഇനി ലീഗ് തലത്തില്‍ ആറ് ഐഎസ്‌എല്‍ പോരാട്ടങ്ങളാണ് ഈസ്റ്റ് ബംഗാളിന് ശേഷിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ ഫെബ്രുവരി ഏഴിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ നേരിടും.