പാരീസ് :വനിതാ ഫുട്ബോൾ ലോകകപ്പ് കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ഓസ്ട്രേലിയ. ഗ്രൂപ്പ് സിയില്‍ ജയം ഉറപ്പിച്ചെത്തിയ ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രേലിയ കീഴടക്കിയത്. കളിയുടെ മുഴുവൻ സമയവും മികച്ചു നിന്ന ബ്രസീൽ 27-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി സൂപ്പർതാരം മാർത്ത കാനറികളെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റിൽ ക്രിസ്റ്റ്യാനേ റൊസീറയിലൂടെ രണ്ടാം ഗോളും നേടി ജയം ഉറപ്പാക്കിയിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് 45-ാം മിനിറ്റിൽ കെയ്റ്റിലിൻ ഫൂർഡിലൂടെ ഒരു ഗോൾ മടക്കി ഓസ്ട്രേലിയ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ 58-ാം മിനിറ്റിൽ ലോഗ്രസിലൂടെ രണ്ടാം ഗോളും മടക്കി ഓസീസ് ഒപ്പമെത്തി. പിന്നീട് ഇരുടീമും ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ബ്രസീലിന് ഇരുട്ടടിയായി 66-ാം മിനിറ്റിൽ മോണിക്ക ആല്‍വെസിന്റെ സെൽഫ് ഗോൾ വീണു. ഇതിലൂടെ ഓസ്ട്രേലിയ ജയം സ്വന്തമാക്കുകയായിരുന്നു.
വനിതാ ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിനെ അട്ടിമറിച്ച് ഓസ്ട്രേലിയ
ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ സ്പെയിനെതിരെ ജര്‍മ്മനിക്കും ജയം
ഓസ്ട്രേലിയ
വമ്പന്മാരുടെ പോരാട്ടത്തില്‍ സ്പെയിനെതിരെ ജര്‍മ്മനിയും ജയച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ സ്പെയിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജര്‍മ്മനി തകർത്തത്. കളിയുടെ 42-ാം മിനിറ്റില്‍ സാറ ഡാബ്രിറ്റ്സാണ് ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്. ഇതോടെ രണ്ട് വിജയങ്ങളുമായി ജര്‍മ്മനി ഗ്രൂപ്പില്‍ മുന്നിലെത്തി. ഗ്രൂപ്പ് എയിൽ നോർവേക്കെതിരെ ഫ്രാന്‍സ് വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയെ ചൈന ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ചൈന നോക്കൗട്ട് പ്രതീക്ഷകൾ നിലനിര്‍ത്തി.