ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ മുട്ടുകുത്തിച്ച് ആഴ്‌സണല്‍. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്‍റെ ജയം. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 61ാം മിനിട്ടില്‍ ബുകായോ സാകെയും നാല് മിനിട്ടുകള്‍ക്ക് ശേഷം നിക്കോളാസ് പെപ്പെയും ആഴ്‌സണലിനായി വലകുലുക്കി.
ഷെഫീല്‍ഡ് യുണൈറ്റഡിനെ മുട്ടുകുത്തിച്ച് അട്ടേരയുടെ ശിഷ്യന്‍മാര്‍ - premier league news
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഷെഫീല്‍ഡ് യുണൈറ്റഡിനെ ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്
ആഴ്‌സണല്‍
83ാം മിനിട്ടില്‍ ഡേവിഡ് മക്ഗോള്‍ഡ്രികാണ് ഷെഫീല്‍ഡിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. സീസണില്‍ ആഴ്‌സണലിന്‍റെ മൂന്നാമത്തെ ജയമാണിത്. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് മുന്നില്‍ മാത്രമാണ് മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ക്ക് മുട്ടുകുത്തേണ്ടി വന്നത്.
ആഴ്‌സണല്‍ ഒക്‌ടോബര്‍ 17ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. അന്നേ ദിവസ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ഫുള്‍ഹാമിനെയും നേരിടും.