മാഡ്രിഡ് :ലാ ലിഗയിൽ പഴയ പ്രതാപം ചോർന്ന ബാഴ്‌സലോണയെ വീഴ്‌ത്തി നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു മാഡ്രിഡിന്‍റെ വിജയം.
ആദ്യ ഗോളിന് വഴിയൊരുക്കുകയും രണ്ടാം ഗോൾ നേടുകയും ചെയ്‌ത മുൻ ബാഴ്‌സലോണ താരം കൂടിയായ ലൂയി സുവാരസാണ് മാഡ്രിഡിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
അതേസമയം ഗോൾ നേട്ടത്തിന് ശേഷം സുവാരസ് ഫോണ്‍ വിളിക്കുന്ന രീതിയിലുള്ള ആംഗ്യം കാണികൾക്ക് നേരെ കണിച്ചതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.
ബാഴ്‌സലോണയിലെ പരിശീലനക്കുപ്പായം എടുത്തണിഞ്ഞ ശേഷം സുവാരസ് ടീമിൽ കളിക്കാൻ യോഗ്യനല്ല എന്നറിയിച്ച കോച്ച് റൊണാൾഡ് കൊമാൻ ഒരു ഫോണ്‍ കോളിലൂടെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.