ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിനെ അട്ടിമറിച്ച് അറ്റ്‌ലാന്‍ഡ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അറ്റ്‌ലാന്‍ഡയുടെ ജയം. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ റസ്‌ലാന്‍ മലിനോവ്‌സ്‌കിയാണ് അറ്റ്‌ലാന്‍ഡക്കായി വല കുലുക്കിയത്.
യുവന്‍റസിനെ അട്ടിമറിച്ച് അറ്റ്‌ലാന്‍ഡ - യുവന്‍റസിനെ അട്ടിമറിച്ച് അറ്റ്‌ലാന്‍ഡ
മറുപടിയില്ലാത്ത ഒരു ഗോളിനാണ് അറ്റ്‌ലാന്‍ഡയുടെ ജയം. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് അറ്റ്‌ലാന്‍ഡ സീരി എയില്‍ യുവന്‍റസിനെതിരെ ജയം സ്വന്തമാക്കുന്നത്.
യുവന്‍റസിനെ അട്ടിമറിച്ച് അറ്റ്‌ലാന്‍ഡ
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അറ്റ്‌ലാന്‍ഡ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതായി. 31 മത്സരങ്ങളില്‍ നിന്നും 64 പോയിന്‍റാണ് അറ്റ്‌ലാന്‍ഡക്കുള്ളത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് അറ്റ്‌ലാന്‍ഡ സീരി എയില്‍ യുവന്‍റസിനെതിരെ ജയം സ്വന്തമാക്കുന്നത്.