റോം: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിനെ സമനിലയില്‍ തളച്ച് അറ്റ്ലാന്‍ഡ. യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ അടിച്ച് പിരിഞ്ഞു. കനത്ത പ്രതിരോധം കാഴ്ചവെച്ച അറ്റ്ലാന്‍ഡക്ക് മുന്നില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇരട്ട ഗോളുകളുമായി യുവന്‍റസിന്‍റെ രക്ഷകനായത്. രണ്ടാം പകുതില്‍ പെനാല്‍ട്ടിയിലൂടെയാണ് ക്രിസ്റ്റ്യാനോയുടെ രണ്ട് ഗോളുകളും പിറന്നത്. 55ാം മിനിട്ടിലും നിശ്ചിത സമയത്ത് കളി അവസാനിക്കുന്ന 90ാം മിനിട്ടിലുമാണ് ക്രിസ്റ്റ്യാനോ അറ്റ്ലാന്‍ഡയുടെ വല ചലിപ്പിച്ചത്. സീരി എയിലെ ഈ സീസണില്‍ ക്രിസ്റ്റ്യാനോയുടെ 27ാമത്തെ ഗോളാണിത്. 16ാം മിനിട്ടില്‍ സപാറ്റയും 80ാം മിനിട്ടില്‍ മലിനൊവിസ്കിയും അറ്റ്ലാന്‍ഡക്കായി ഗോളടിച്ചു.
യുവന്‍റസിനെ സമനിലയില്‍ തളച്ച് അറ്റ്‌ലാന്‍ഡ - serie a news
അറ്റ്ലാന്‍ഡക്ക് എതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു
റൊണാള്‍ഡോ
ലീഗിലെ പോയിന്‍റ് പട്ടികയില്‍ 76 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് യുവന്‍റസ്. തൊട്ടുപിന്നില്‍ 68 പോയിന്‍റുമായി ലാസിയോ രണ്ടാം സ്ഥാനത്തുണ്ട്. ജൂലൈ 16ന് സസൂലൊക്കെതിരെയാണ് യുവന്‍റസിന്‍റെ അടുത്ത മത്സരം.