മുംബൈ:ഇന്ത്യന്‍ സൂപ്പർ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്‌സ്‌ചർ പുറത്തിറക്കി. മാർച്ച് 14-നാണ് കലാശപോര്. ആദ്യ പാദ സെമി ഫൈനല്‍ മത്സരം ഫെബ്രുവരി 29-നും മാർച്ച് ഒന്നാം തീയ്യതിയും രണ്ടാപാദ സെമിഫൈനൽ മാർച്ച് ഏഴിനും എട്ടിനും നടക്കും. പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകളാണ് സെമിയിലെത്തുക. പ്ലേ ഓഫ് മത്സരങ്ങളുടെ വേദി പിന്നീട് പ്രഖ്യാപിക്കും.
ആരാധക ബാഹുല്യം കണക്കിലെടുത്ത് ശനി, ഞായര്‍ ദിവസങ്ങളിലായാണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. ലീഗിലെ ആദ്യ ഘട്ടത്തിലുള്ള 90 മത്സരങ്ങൾക്ക് ഫെബ്രുവരി 25-ന് സമാപനമാകും. നിലവില്‍ 27 എടികെയും ഗോവ എഫ്‌സിയും പോയിന്‍റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയില്‍ ഒന്നാമതുള്ള എടികെയാണ് പട്ടികയില്‍ ഒന്നാമത്. നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി 25 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.