വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്‍ ജയം സ്വന്തമാക്കി എടികെ മോഹന്‍ബഗാന്‍. കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എടികെ പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്‌ണയാണ് ആദ്യം നോര്‍ത്ത് ഈസ്റ്റിന്‍റെ വല കുലുക്കിയത്.
കുതിപ്പ് തുടര്‍ന്ന് എടികെ; പുതുവര്‍ഷത്തില്‍ ഒന്നാമത് - atk win news
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ ഐഎസ്‌എല്‍ പോരാട്ടത്തില്‍ ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു എടികെ മോഹന്‍ബഗാന്‍റെ ജയം
ടിരിയുടെ അസിസ്റ്റില്‍ 50ാം മിനിട്ടിലാണ് റോയ് കൃഷ്ണ പന്ത് വലയിലെത്തിച്ചത്. സീസണില്‍ ഫിജിയന്‍ താരത്തിന്‍റെ ആറാമത്തെ ഗോളാണിത്. എടികെയുടെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് താരം.
56ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ഓണ്‍ ഗോളിലൂടെ എടികെ ലീഡ് ഉയര്‍ത്തി. നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതിരോധ താരം ബെന്‍ജമിന്‍ ലംമ്പോട്ടിന്‍റെ വകയായിരുന്നു ഗോള്‍. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഹെബ്ബാസിന്‍റെ ശിഷ്യന്‍മാര്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് ജയവും രണ്ട് സമനിലയുമുള്ള എടികെക്ക് 20 പോയിന്‍റാണുള്ളത്. മറുഭാഗത്ത് ആറാം സ്ഥാനത്ത് തുടരുന്ന നോര്‍ത്ത് ഈസ്റ്റിന് ഒമ്പത് മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റ് മാത്രമാണുള്ളത്.