പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരുവിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് എടികെ മോഹന്‍ബഗാന്‍. ആദ്യപകുതില്‍ ഡേവിഡ് വില്യംസിന്‍റെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ കരുത്തിലാണ് എടികെ ജയം ഉറപ്പിച്ചത്. 33ാം മിനിട്ടില്‍ കാള്‍ മക്‌ഹൂഗിന്‍റെ അസിസ്റ്റിലായിരുന്നു വില്യംസ് വല ചലിപ്പിച്ചത്. ബംഗളൂരുവിന്‍റെ പ്രതിരോധ താരം ഹര്‍മന്‍ ജോത് ഖബ്രയെ മറികടന്നാണ് വില്യംസ് പന്ത് വലയില്‍ എത്തിച്ചത്.
ബംഗളൂരുവിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് എടികെ - isl today news
ഐഎസ്‌എല്ലിലെ ഏഴാം മത്സരത്തില്‍ ഡേവിഡ് വില്യംസിന്‍റെ ഗോളിലൂടെയാണ് എടികെ ജയം സ്വന്തമാക്കിയത്
ഡേവിഡ് വില്യംസ്
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 16 പോയിന്‍റുമായി എടികെ മോഹന്‍ബഗാന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും ഒരു പാരാജയവും ഒരു സമനിലയുമാണ് എടികെക്കുള്ളത്. ഏഴ് മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റ് മാത്രമുള്ള ബംഗളൂരു പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.