കേരളം

kerala

ETV Bharat / sports

എടികെയുടെ പരിശീലകനായി അന്‍റോണിയോ ലോപ്പസിനെ നിയമിച്ചു - എടികെ

സ്റ്റീവ് കോപ്പല്‍ ക്ലബ്ബ് വിട്ടതിനെ തുടർന്നാണ് ഹബാസിന്‍റെ നിയമനം. 2014 ൽ എടികെ ഐഎസ്എൽ കിരീടം നേടിയപ്പോൾ ഇദ്ദേഹമായിരുന്നു ടീമിന്‍റെ പരിശീലകൻ.

അന്‍റോണിയോ ലോപ്പസ് ഹബാസ്

By

Published : May 2, 2019, 4:30 PM IST

ഐഎസ്എൽ ക്ലബ്ബ് എടികെയുടെ പരിശീലകനായി അന്‍റോണിയോ ലോപ്പസ് ഹബാസിനെ വീണ്ടും നിയമിച്ചു. കഴിഞ്ഞ സീസണില്‍ ടീമിന്‍റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പല്‍ ക്ലബ്ബ് വിട്ടതിനെ തുടർന്നാണ് ഹബാസിന്‍റെ നിയമനം. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഹബാസിന്‍റെ കൊല്‍ക്കത്തയിലേക്കുള്ള മടക്കം. 2014 ൽ എടികെ ഐഎസ്എൽ കിരീടം നേടിയപ്പോൾ അന്‍റോണിയോ ലോപ്പസായിരുന്നു ടീമിന്‍റെ പരിശീലകൻ. അന്ന് ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് എടികെ കിരീടം ചൂടിയത്. 2013-15 മുതൽ ടീമിലുണ്ടായിരുന്ന ലോപ്പസ് 2016-ല്‍ പൂനെ സിറ്റിയെയും പരിശീലിപ്പിച്ചു.

ABOUT THE AUTHOR

...view details