കേരളം

kerala

ETV Bharat / sports

സന്ദേശ് ജിങ്കന്‍ ഇനി എടികെക്കൊപ്പം; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ആറ് വര്‍ഷം കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ സെന്‍റര്‍ ബാക്കായ ജിങ്കന്‍ കഴിഞ്ഞ മെയ് മാസത്തിലാണ് ക്ലബ് വിട്ടത്. പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ ഒരു മത്സരം പോലും കളിച്ചിരുന്നില്ല.

By

Published : Sep 26, 2020, 5:44 PM IST

Sandesh Jhingan in atk news  jhingan in atk news  സന്ദേശ് ജിങ്കന്‍ എടികെയില്‍ വാര്‍ത്ത  ജിങ്കന്‍ എടികെയില്‍ വാര്‍ത്ത
സന്ദേശ് ജിങ്കന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സെന്‍റര്‍ ബാക്ക് സന്ദേശ് ജിങ്കനെ സ്വന്തമാക്കി എടികെ മോഹന്‍ബഗാന്‍. അഞ്ച് വര്‍ഷത്തെ കരാറിലാണ് താരത്തെ കൊല്‍ക്കത്ത വമ്പന്‍മാര്‍ സ്വന്തമാക്കിയത്. ഏകദേശം 1.6 കോടിയുടെ വേതനമാകും പ്രതിവര്‍ഷം ജിങ്കന് ലഭിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഐഎസ്‌എല്ലില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന താരമായും ജിങ്കന്‍ മാറി.

ജിങ്കനെ സ്വന്തമാക്കിയതോടെ എഫ്‌എഫ്‌സി കപ്പില്‍ കളിക്കുന്ന എടികെക്ക് ദീര്‍ഘദൂരം മുന്നേറാനുള്ള കരുത്ത് ലഭിക്കും. നേരത്തെ എഫ്‌സി ഗോവയും ഐഎസ്‌എല്ലിന്‍റെ ഭാഗമാകാന്‍ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാളും ജിങ്കനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇവരെയെല്ലാം മറികടന്നാണ് ജിങ്കനെ മോഹന്‍ബഗാന്‍ സ്വന്തമാക്കുന്നത്.

ആറ് വര്‍ഷം കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധം കാത്തത് ജിങ്കനായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിട്ടത്. പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാന്‍ സാധിച്ചിരുന്നില്ല. 2014ല്‍ ആദ്യ ഐഎസ്‌എല്‍ സീസണില്‍ എമര്‍ജിങ് പ്ലയറായി തെരഞ്ഞെടുക്കപെട്ട ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയില്‍ 76 മത്സരങ്ങള്‍ കളിച്ചു.

ABOUT THE AUTHOR

...view details