കേരളം

kerala

ETV Bharat / sports

ഗ്രാനഡയെ തകര്‍ത്ത് അത്‌ലറ്റിക്കോ; ലാലിഗയില്‍ മുന്നേറ്റം തുടരുന്നു - victory for atletico madrid news

ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗ്രാനഡയെ പരാജയപ്പെടുത്തിയത്

athletico-smashes-granada-progress-continues-in-la-liga
ലാലിഗ

By

Published : Feb 13, 2021, 10:44 PM IST

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ഗ്രാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ്. ഗോള്‍രഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷമാണ് ഇരു ടീമുകളും വല കുലുക്കിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് എട്ട് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ചു.

ഷോട്ടുകളുടെ എണ്ണത്തിലും പന്തടക്കത്തിലും മുന്നില്‍ നിന്ന അത്‌ലറ്റിക്കോ ലക്ഷ്യത്തിലേക്ക് തൊടുത്ത നാല് ഷോട്ടുകളില്‍ രണ്ടെണ്ണം ഗോള്‍വര കടന്നു. 63-ാം മിനിട്ടില്‍ വിങ്ങര്‍ മാര്‍കോസ് ലോറന്‍റെയും 74-ാം മിനിട്ടില്‍ ഏയിഞ്ചല്‍ കൊറിയയും അത്‌ലറ്റിക്കോക്കായി വല കുലുക്കി. ഗ്രാനഡക്കായി ഹെരേറ ആശ്വാസ ഗോള്‍ സ്വന്തമാക്കി. 23 മത്സരങ്ങളില്‍ നിന്നും 30 പോയിന്‍റുള്ള ഗ്രാനഡ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details