കേരളം

kerala

ETV Bharat / sports

പുതുവര്‍ഷത്തില്‍ ജയിച്ച് തുടങ്ങി അത്‌ലറ്റിക്ക് ബില്‍ബാവോ - laliga today news

സ്‌പാനിഷ് ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്ന അത്‌ലറ്റിക്ക് ബില്‍ബാവോക്ക് 17 മത്സരങ്ങളില്‍ നിന്നും 21 പോയിന്‍റാണുള്ളത്

ലാലിഗയില്‍ ഇന്ന് വാര്‍ത്ത  ബില്‍ബാവോക്ക് ജയം വാര്‍ത്ത  laliga today news  bilbavo win news
ഇക്കര്‍ മുണിയെയിന്‍

By

Published : Jan 3, 2021, 9:42 PM IST

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ദുര്‍ബലരായ എല്‍ച്ചയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അത്‌ലറ്റിക്ക് ബില്‍ബാവോ. 25ാം മിനിട്ടില്‍ സ്‌പാനിഷ് താരം ഇക്കര്‍ മുണിയെയിനിലൂടെയാണ് അത്‌ലറ്റിക്ക് ബില്‍ബാവോ വിജയ ഗോള്‍ കണ്ടെത്തിയത്. ഡി മാര്‍ക്കോസിന്‍റെ അസിസ്റ്റിലൂടെയാണ് മൂണിയെയിന്‍ ഗോള്‍ കണ്ടെത്തിയത്.

ജയത്തോടെ അത്‌ലറ്റിക്ക് ക്ലബ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു. 17 മത്സരങ്ങളില്‍ നിന്നും ആറ് ജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ 21പോയിന്‍റാണ് അത്‌ലറ്റിക്ക് ക്ലബിനുള്ളത്. ലീഗിലെ അടുത്ത മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് അത്‌ലറ്റിക്ക് ക്ലബിന്‍റെ എതിരാളികള്‍. മത്സരം ഈ മാസം ഒമ്പതിന് രാത്രി 8.45ന് ആരംഭിക്കും. എല്‍ച്ചെ ഈ മാസം പത്തിന് രാത്രി 11 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ഗറ്റാഫെയെ നേരിടും.

ABOUT THE AUTHOR

...view details