കേരളം

kerala

ETV Bharat / sports

ക്രിസ്റ്റല്‍ പാലസിനെ അട്ടിമറിച്ച് ആസ്റ്റണ്‍ വില്ല - ആസ്റ്റണ്‍ വില്ല വാര്‍ത്ത

ഈജിപ്ഷ്യന്‍ മുന്നേറ്റ താരം ട്രെസെഗെയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലാണ് ആസ്റ്റണ്‍ വില്ല ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയത്

aston villa news  crystal palace news  ആസ്റ്റണ്‍ വില്ല വാര്‍ത്ത  ക്രിസ്റ്റല്‍ പാലസ് വാര്‍ത്ത
ട്രെസെഗെ

By

Published : Jul 12, 2020, 9:51 PM IST

ബെര്‍മിങ്ഹാം:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെ അട്ടിമറിച്ച് ദുര്‍ബലരായ ആസ്റ്റണ്‍ വില്ല. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ല മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയത്. ഈജിപ്ഷ്യന്‍ മുന്നേറ്റ താരം ട്രെസെഗെയുടെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തിലാണ് ക്രിസ്റ്റല്‍ പാലസിന്‍റെ വിജയം. ആദ്യപകുതിയിലെ അധികസമയത്തും രണ്ടാം പകുതിയിലെ 59ാം മിനിട്ടിലുമാണ് ട്രെസെഗെ ഗോള്‍ സ്വന്തമാക്കിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആസ്റ്റണ്‍ വില്ല 18ാമതായി.

നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 35 മത്സരങ്ങളില്‍ നിന്നായി ആസ്റ്റണ്‍ വില്ലക്ക് 30 പോയിന്‍റുണ്ട്. ആസ്റ്റണ്‍ വില്ല ജൂലൈ 16ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ എവര്‍ട്ടണിനെ നേരിടും. അതേസമയം ജൂലൈ 17ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ക്രിസ്റ്റല്‍ പാലസിന്‍റെ എതിരാളികള്‍.

ABOUT THE AUTHOR

...view details