കേരളം

kerala

ETV Bharat / sports

ഇന്ത്യൻ ടീമില്‍ നിന്ന് ആഷിഖ് കുരുണിയൻ പുറത്ത് - PUNE CITY

ആഷിഖിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് പരിക്കേറ്റത് കൊണ്ട്. മലയാളി താരങ്ങളായ രാഹുലും സഹലും ടീമിലിടം നേടി.

ആഷിഖ് കുരുണിയൻ

By

Published : Mar 4, 2019, 12:36 PM IST

അണ്ടർ-23 എ.എഫ്.സി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് മലയാളിതാരം ആഷിഖ് കുരുണിയൻ പുറത്ത്. പരിക്ക് മൂലമാണ് ആഷിഖിനെടീമില്‍ നിന്നും ഒഴിവാക്കിയത്.

നേരത്തെ പ്രഖ്യാപിച്ച സാധ്യതാ ടീമില്‍ ആഷിഖ് കുരുണിയനടക്കം മൂന്ന് മലയാളികളെ ഉൾപ്പെടുത്തിയിരുന്നു. ആഷിഖിനെ കൂടാതെ ഹിതേഷ് ശർമ്മ, ജെറി എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കി. ചിക്കൻ പോക്സ് ബാധിച്ചത് മൂലമാണ് ഹിതേഷ് ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഇവർക്ക് പകരക്കാരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഈ ഐ.എസ്.എല്‍ സീസണില്‍ പൂനെ സിറ്റിക്ക് വേണ്ടി കളിച്ച ആഷിഖ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഏഷ്യൻ കപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആഷിഖിന് കഴിഞ്ഞിരുന്നു. മലയാളി താരങ്ങളായ രാഹുല്‍ കെ.പിയും ബ്ലാസ്റ്റേഴ്സ് മിന്നും താരം സഹല്‍ അബ്ദുല്‍ സമദും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details