ലണ്ടന്‍: കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരത്തിന് മുന്നോടിയായി ആഴ്‌സണല്‍ താരം കൊറോണ വൈറസ് ബാധിതനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 ബാധിച്ച താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരെ ജൂണ്‍ 17-ന് നടന്ന മത്സരത്തിന് മുമ്പാണ് താരത്തിന് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെയും അടുത്ത് ഇടപഴകിയ രണ്ട് സഹതാരങ്ങളെയും ഐസൊലേറ്റ് ചെയ്തിരുന്നു. എന്നാല്‍ തിങ്കഴാഴ്ച നടത്തിയ കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരെയും ടീമിനൊപ്പം ചേരാന്‍ അനുവദിച്ചിട്ടുണ്ട്.
ആഴ്‌സണല്‍ താരത്തിന് കൊവിഡ് ബാധിച്ചതായി സൂചന - ആഴ്‌സണല്‍ വാര്‍ത്ത
നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരെ ജൂണ്‍ 17-ന് നടന്ന മത്സരത്തിന് മുമ്പാണ് ആഴ്‌സണല്‍ താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ആഴ്‌സണല്‍
നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരായ മത്സരത്തില്‍ ആഴ്‌സണല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കും രണ്ടാമത്തെ മത്സരത്തില്‍ ബ്രൈറ്റണോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും പരാജയപ്പെട്ടിരുന്നു. ആഴ്‌സണല്‍ ജൂണ്‍ 25-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ സതാംപ്റ്റണെ നേരിടും.