മ്യൂണിക്ക്: യൂറോപ്യന്‍ രാജാക്കന്‍മാരായ ബയേണ്‍ മ്യൂണിക്കിന് സമനിലപൂട്ടിട്ട് ദുര്‍ബലരായ അര്‍മിനിയന്‍. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തിലാണ് ബയേണിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ബയേണിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് വീതം ഗോളടിച്ച് പിരിഞ്ഞത്. മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ച അര്‍മിനിയന് ഒരു തവണ പോലും ലക്ഷ്യം തെറ്റിയില്ല.
ബയേണിന്‍റെ പ്രതിരോധത്തെ തകര്‍ത്ത് വല കുലുക്കിയ അര്‍മിനിയ തുടക്കം മുതലെ കരുതി കളിച്ചു. ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു അര്‍മിനിയ. കളി തുടങ്ങി ഒമ്പതാം മിനിട്ടില്‍ മൈക്കള്‍ വ്ളാപ്പും പിന്നാലെ അമോസ് പൈപ്പറും അര്‍മിനിയനായി വല കുലുക്കി.
എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ബയേണിന് വേണ്ടി പോളിഷ് സൂപ്പര്‍ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ആദ്യം പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിട്ടിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍. ഒമ്പത് മിനിട്ടികുള്‍ക്കപ്പുറം മിഡ്‌ഫീല്‍ഡര്‍ ടൊളിസോയും 12 മിനിട്ടുകള്‍ക്ക് ശേഷം അല്‍ഫോണ്‍സോ ഡേവിസും ബയേണിന് വേണ്ടി വല കുലുക്കി. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യന്‍ ജബാവ്വറാണ് അര്‍മിനിയനായി പന്ത് വലയിലെത്തിച്ചത്.
ലീഗിലെ ഈ സീസണില്‍ ചാമ്പ്യന്‍മാരുടെ നാലാമത്തെ മാത്രം സമനിലയാണിത്. സമനില പോരാട്ടത്തിനൊടുവില്‍ അഞ്ച് പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ ലീഗില്‍ ടേബിള്‍ ടോപ്പറായി തുടരുകയാണ് ബയേണ്‍. അതേസമയം പട്ടികയില്‍ 16-ാം സ്ഥാനത്തുള്ള അര്‍മിനിയന് 20 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റ് മാത്രമാണുള്ളത്.