കേരളം

kerala

ETV Bharat / sports

മാന്ത്രികന്‍ മറഡോണോയ്‌ക്ക് ഇന്ന് 61ാം പിറന്നാള്‍

1960 ഒക്‌ടോബർ 30ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിന്‍റെ പ്രാന്തപ്രദേശത്തുളള ലാനസില്‍ ജനിച്ച താരം 2020 നവംബര്‍ 25ാം തിയതിയാണ് ലോകത്തോട് വിടപറഞ്ഞത്.

argentinian football legend  diego maradona  diego maradona birth day  ഡിയഗോ മറഡോണ  ഡിയഗോ മറഡോണ പിറന്നാള്‍  മറഡോണ
മാന്ത്രികന്‍ മറഡോണോയ്‌ക്ക് ഇന്ന് 61ാം പിറന്നാള്‍

By

Published : Oct 30, 2021, 12:29 PM IST

ഫുട്‌ബോള്‍ മാന്ത്രികന്‍ ഡിയഗോ മറഡോണക്ക് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍. ഫിഫ 20ാം നൂറ്റാണ്ടിന്‍റെ താരമായി തെരഞ്ഞെടുത്ത മറഡോണ മരണപ്പെട്ടതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണിത്. 1960 ഒക്‌ടോബർ 30ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിന്‍റെ പ്രാന്തപ്രദേശത്തുളള ലാനസില്‍ ജനിച്ച താരം 2020 നവംബര്‍ 25ാം തിയതിയാണ് ലോകത്തോട് വിടപറഞ്ഞത്.

ഫാക്ടറി തൊഴിലാളിയായിരുന്ന ഡീഗോ മറഡോണ സീനിയറിന്‍റേയും ദെൽമ സാൽവദോറ ഫ്രാങ്കോയുടെയും എട്ട് മക്കളിൽ അഞ്ചാമനായിരുന്നു. ദാരിദ്ര്യത്തോട് പൊരുതിയും വെറുങ്കാലില്‍ പന്ത് തട്ടിയുമാണ് മറഡോണ ഫുട്‌ബോള്‍ ലോകത്തിന്‍റെ നെറുകിലേക്ക് വളര്‍ന്നത്.

1977 ഫെബ്രുവരിയില്‍ ഹംഗറിക്കെതിരായ മൽസരത്തോടെ 16ാം വയസിലാണ് മറഡോണ അർജന്‍റീനയ്‌ക്കായി അരങ്ങേറ്റം നടത്തിയത്. പന്തടക്കവും വേഗവും ഡ്രിബ്ലിങ്ങുമെല്ലാം കുറിയ മനുഷ്യനെ കളിക്കളത്തിലെ കരുത്തുറ്റ താരമാക്കി. 1986ൽ അർജന്‍റീനയെ ഏറെക്കുറെ മറഡോണ ഒറ്റയ്‌ക്കാണ് ലോക കിരീടത്തിലേക്ക് നയിച്ചത്.

മാന്ത്രികന്‍ മറഡോണോയ്‌ക്ക് ഇന്ന് 61ാം പിറന്നാള്‍

അന്ന് അഞ്ചു ഗോളുകള്‍ നേടിയ മറഡോണയായിരുന്നു ടൂർണമെന്‍റിലേയും താരം. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ‘ദൈവത്തിന്‍റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്. 60 മീറ്റർ (66 വാര) അകലെ നിന്നും അഞ്ച് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് ഗോളിയെയും മറികടന്നു നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്‍റെ ഗോൾ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

1978ൽ അർജന്‍റീന യൂത്ത് ലോകകപ്പ് കിരീടമുയര്‍ത്തുമ്പോളും മറഡോണയായിരുന്നു നായകൻ. അര്‍ജന്‍റീനയ്‌ക്കായി 91 മത്സരങ്ങളിൽ നിന്നായി 34 അന്താരാഷ്ട്ര ഗോളുകൾ താരം നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെ നാല് ലോകകപ്പുകളിലെ 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് താരം അടിച്ചെടുത്തത്. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി താരം സ്വന്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details