ബ്യൂണസ് ഐറിസ്: ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്‍റ് അർജന്‍റീനയിൽ നടത്തില്ല. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ടൂർണമെന്‍റ് അർജന്‍റീനയിൽ നിന്ന് മാറ്റുന്നത്. എന്നാൽ ഇതു സംബന്ധിച്ച വ്യക്തമായ കാരണം തെക്കേ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിട്ടില്ല. ടൂർണമെന്‍റെ് തുടങ്ങാൻ വെറും 13 ദിവസം മാത്രം ശേഷിക്കെയാണ് ഫെഡറേഷൻ തീരുമാനം. ടൂർണമെന്‍റ് നടത്താൻ താൽപ്പര്യം അറിയിച്ച വിവിധ രാജ്യങ്ങളുടെ കാര്യം പരിഗണിക്കുന്നുണ്ടെന്നും താമസിയാതെ മറ്റുവിവരങ്ങൾ അറിയിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
കൊവിഡ് വ്യാപനം; കോപ്പ അമേരിക്ക അർജന്‍റീനയിൽ നടത്തില്ല - കൊവിഡ് വ്യാപനം
ടൂർണമെന്‍റെ് തുടങ്ങാൻ വെറും 13 ദിവസം മാത്രം ശേഷിക്കെയാണ് ഫെഡറേഷൻ തീരുമാനം. ടൂർണമെന്‍റ് നടത്താൻ താൽപ്പര്യം അറിയിച്ച വിവിധ രാജ്യങ്ങളുടെ കാര്യം പരിഗണിക്കുന്നുണ്ടെന്നും താമസിയാതെ മറ്റുവിവരങ്ങൾ അറിയിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
കൊവിഡ് വ്യാപനം; കോപ്പാ അമേരിക്ക ടൂർണമെന്‍റ് അർജന്‍റീനയിൽ നടത്തില്ല
Also Read:ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെള്ളി
ജൂണ്‍ 13 മുതൽ ജൂണ്‍ 10 വരെയാണ് അർജന്‍റീനയിലും കൊളംബിയയിലുമായാണ് ടൂർണമെന്‍റ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ മെയ് 20ന് കൊളംബിയ ടൂർണമെന്‍റിന് അതിഥ്യം വഹിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് ടൂർണമെന്‍റ് ഒറ്റയ്‌ക്ക് നടത്താൻ അർജന്‍റീന സന്നദ്ധത അറിയിച്ചിരുന്നു. 2020ൽ നടക്കേണ്ട ടൂർണമെന്‍റ് കൊവിഡിനെ തുടർന്ന് 2021ലേക്ക് മാറ്റുകയായിരുന്നു. 10 രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.