ടോക്കിയോ:ടോക്കിയോ ഒളിമ്പിക്‌സിലെ ഫുട്ബോൾ മത്സരങ്ങളുടെ ആദ്യ ദിവസം അർജന്‍റീനയ്ക്ക് തോൽവിത്തുടക്കം. അണ്ടർ 23 ടീമുകൾ മാറ്റുരയ്ക്കുന്ന ഒളിമ്പിക്‌സ് ഫുട്ബോളിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് അർജന്‍റീനയെ ഏകപക്ഷീയമായി അട്ടിമറിച്ചത്. രണ്ടു ഗോളുകൾക്കാണ് ഓസ്ട്രേലിയയുടെ വിജയം.
മത്സരത്തിന്‍റെ ഇരുപകുതികളിലും ഓരോ ഗോളടിച്ചാണ് ഓസ്ട്രേലിയ അട്ടിമറി വിജയം നേടിയത്. 15–ാം മിനിറ്റിൽ ലാച്‌ലൻ വെയ്ൽസാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് പകരക്കാരനായി ഇറങ്ങിയ മാർക്കോ ടിലിയോ 80–ാം മിനിറ്റിൽ ഓസീസിന്‍റെ ലീഡ് വർധിപ്പിച്ചു. 79–ാം മിനിറ്റിൽ കളത്തിലിറങ്ങിയ ടിലിയോ തൊട്ടടുത്ത മിനിറ്റിലാണ് ലക്ഷ്യം കണ്ടത്.