കേരളം

kerala

ETV Bharat / sports

അർജന്‍റീന പരിശീലകൻ സ്കലോണി അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ - അർജന്‍റീന

സൈംക്ലിംഗ് നടത്തുന്നതിനിടെ സ്കലോണിയെ ഒരു കാര്‍ വന്ന് ഇടിക്കുകയായിരു‌ന്നെന്നാണ് റിപ്പോർട്ടുകൾ.

സ്കലോണി

By

Published : Apr 9, 2019, 9:30 PM IST

അർജന്‍റീന ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലയണൽ സ്കലോണി അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ. ഇന്ന് പുലര്‍ച്ചെ സൈക്ലിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ലോകകപ്പിന് ശേഷം അര്‍ജന്‍റീനയുടെ താല്‍ക്കാലിക ചുമതലയേറ്റെടുത്ത സ്കലോണിയെ പിന്നീട് സ്ഥിര പരിശീലകനായി നിയമിക്കുയായിരുന്നു.

സൈംക്ലിംഗ് നടത്തുന്നതിനിടെ സ്കലോണിയെ ഒരു കാര്‍ വന്ന് ഇടിക്കുകയായിരു‌ന്നെന്നാണ് റിപ്പോർട്ടുകൾ. തലക്ക് പരിക്കേറ്റ സ്കലോണിയെ അപകടത്തിൽ പെട്ട സ്കലോണിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കലോണിയുടെ കീഴില്‍ മികച്ച പ്രകടനമാണ് ഇതുവരെ അര്‍ജന്‍റീന നടത്തിയത്. യുവനിരക്ക് അവസരങ്ങള്‍ നല്‍കി അര്‍ജന്‍റീനയെ പുതിയ ടീമാക്കി മാറ്റിയെടുക്കുകയായിരുന്നു സ്കലോണി‌. മുന്‍ അര്‍ജന്‍റീന ദേശീയ താരം കൂടിയായിരുന്നു ഇദ്ദേഹം. വെസ്റ്റ് ഹാം, ലാസിയോ, അറ്റ്ലാന്‍റ, മല്ലോര്‍ക തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details