കേരളം

kerala

ETV Bharat / sports

ലാലിഗയില്‍ ചരിത്രം കുറിച്ച് അന്‍സു ഫാറ്റി

നൗകാമ്പില്‍ നടന്ന മത്സരത്തില്‍ ലെവാന്‍റെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്‌സലോണ പരാജയപ്പെടുത്തി

അന്‍സു ഫാറ്റി വാർത്ത  ansu fati news  laliga news  ലാലിഗ വാർത്ത  BARCELONA news
അന്‍സു ഫാറ്റി

By

Published : Feb 3, 2020, 8:10 AM IST

ബാഴ്‌സലോണ: സ്‌പാനിഷ്‌ ലാലിഗയില്‍ ഒരു മത്സരത്തില്‍ ഇരട്ട ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബാഴ്‌സലോണയുടെ സ്‌പാനിഷ് താരം ആന്‍സു ഫാറ്റി. നൗകാമ്പില്‍ ലെവാന്‍റെക്ക് എതിരെ നടന്ന മത്സരത്തിലാണ് ഫാറ്റി റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 30-ാം മിനിട്ടിലും 31-ാം മിനിട്ടിലുമാണ് താരം നേട്ടം സ്വന്തമാക്കിയത്. താരത്തിന്‍റെ ഇരട്ട ഗോളുകളുടെ മികവില്‍ ബാഴ്‌സ 2-1 ന് മത്സരം ജയിച്ചു. ഇഞ്ച്വറി ടൈമില്‍ മധ്യനിര താരം റുബന്‍ റോചിനയാണ് ലെവാന്‍റെക്കായി ആശ്വാസ ഗോൾ നേടിയത്.

പതിനാറ് വയസ് മാത്രമുള്ള അൻസു ഫാറ്റിയെന്ന ഗിനിയൻ വംശജൻ സൂപ്പർ താരങ്ങൾക്ക് മാത്രം പ്രവേശനമുള്ള ബാഴ്‌സലോണയുടെ കുപ്പായത്തിലാണ് അരങ്ങേറിയത്. ബാഴ്‌സക്കായി നേരത്തെ വലന്‍സിയക്ക് എതിരെ നടന്ന മത്സരത്തില്‍ ഗോൾ നേടി. ഇതോടെ ലാലിഗയില്‍ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഫാറ്റി സ്വന്തമാക്കിയിരുന്നു. 16 വയസും 318 ദിവസവുമായിരുന്നു അന്ന് താരത്തിന് പ്രായം. ആഫ്രിക്കിയിലെ ഗിനിയയില്‍ ജനിച്ച് വളർന്ന താരം സ്‌പെയിനിലേക്ക് കുടിയേറിയതോടെയാണ് തലവര മാറിയത്. ദാരിദ്രത്തിന്‍റെ പടുകുഴിയില്‍ നിന്നാണ് താരം ഇന്ന് ഫുട്‌ബോൾ ലോകത്തിന്‍റെ നെറുകയിലേക്ക് എത്തിയത്.

ജയത്തോടെ 22 മത്സരങ്ങളില്‍ നിന്നും 46 പൊയിന്‍റുമായി ബാഴ്‌സലോണ ലീഗിലെ പൊയിന്‍റ് പട്ടികയില്‍ രണ്ടാമതാണ്. 22 മത്സരങ്ങളില്‍ നിന്നും 44 പൊയിന്‍റുള്ള റെയല്‍ മാഡ്രിഡാണ് ഒന്നാമത്. ഫെബ്രുവരി 10-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ബാഴ്‌സ റെയല്‍ ബെറ്റിസിനെ നേരിടും.

ABOUT THE AUTHOR

...view details