കേരളം

kerala

ETV Bharat / sports

യൂറോപ്യൻ സൂപ്പർ ലീഗ്; ഇംഗ്ലീഷ് ക്ലബ്ബുകള്‍ പിന്മാറി - യൂറോപ്യൻ സൂപ്പർ ലീഗ്

പിന്മാറുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ തയ്യാറാക്കുന്നുവെന്ന് ചെല്‍സി സൂചിപ്പിച്ചതോടെ, മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

sports  European Super League  Premier League clubs  യൂറോപ്യൻ സൂപ്പർ ലീഗ്  ഫ്ളോറന്‍റീനോ പെരസ്
യൂറോപ്യൻ സൂപ്പർ ലീഗ്; ഇംഗ്ലീഷ് ക്ലബ്ബുകള്‍ പിന്മാറി

By

Published : Apr 21, 2021, 12:18 PM IST

ലണ്ടന്‍: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൽ ഉൾപ്പെട്ട ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും പിന്മാറി. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം, ആഴ്‌സണല്‍ എന്നീ ക്ലബ്ബുകളാണ് പിന്മാറുന്നതായി ബുധനാഴ്ച അറിയിച്ചിട്ടുള്ളത്. ആരാധകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ക്ലബുകളുടെ പിന്മാറ്റം.

പിന്മാറുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ തയ്യാറാക്കുന്നുവെന്ന് ചെല്‍സി സൂചിപ്പിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പർ ലീഗിന്‍റെ സംഘാടനത്തില്‍ നിന്നും പിന്മാറുന്നതിയുള്ള നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചതായി മാഞ്ചസ്റ്റർ സിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

ഇവര്‍ക്ക് പിന്നാലെയാണ് മറ്റു ക്ലബുകളും തീരുമാനമറിയിച്ചത്. അതേസമയം 'ഞങ്ങൾ ഒരു തെറ്റ് ചെയ്തു, അതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു'വെന്ന് ആഴ്‌സണല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. നിലവില്‍ സ്പാനിഷ് ലീഗ് ക്ലബ്ബുകളായ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ക്ലബ്ബ് യുവന്‍റസ് എന്നിവര്‍ മാത്രമാണ് ശേഷിക്കുന്നത്.

നിലവിലെ സാഹചര്യങ്ങളോട് ഇതേ വരെ ഇവര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് യൂറോപ്പിലെ 12 ക്ലബുകള്‍ ചേര്‍ന്ന് യൂറോപ്യന്‍ ലീഗ് ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. റയല്‍ മഡ്രിഡ് പ്രസിഡന്‍റ് ഫ്ളോറന്‍റീനോ പെരസായിരുന്നു സൂപ്പര്‍ലീഗ് ചെയര്‍മാന്‍. ലീഗ് ആരംഭിക്കുന്നത് ഫുട്‌ബോളിനെ സംരക്ഷിക്കാനാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം പെരസ് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഫിഫയും യുവേഫയമടക്കമുള്ള ഫുട്‌ബോള്‍ അസോസിയേഷനുകളും ഇതിനെതിരെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. പുതിയ ലീഗില്‍ പങ്കെടുക്കുന്ന കളിക്കാരെയും ക്ലബുകളേയും ഫിഫയുടേയും യുവേഫയടക്കമുള്ള വിവിധ അസോഷിയേഷനുകളുടേയും ടൂര്‍ണമെന്‍റുകളില്‍ നിന്നും വിലക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details