ലോകത്തെ ഏറ്റവും മികച്ച വനിത ഫുട്ബോളർക്കുള്ള ബാലണ്‍ ദ്യോർ (ഫെമിനിൻ) പുരസ്‌കാര നേട്ടത്തിലാണ് സ്‌പാനിഷ് ഫുട്‌ബോളര്‍ അലക്‌സിയ പുട്ടെല്ലസ്. കരിയറിലെ ആദ്യ ബാലണ്‍ ദ്യോർ പുരസ്‌ക്കാരമാണ് 27കാരിയായ താരം സ്വന്തമാക്കിയിരിക്കുന്നത്.
ബാലണ്‍ ദ്യോർ നേട്ടം അൽപ്പം വൈകാരികമാണെന്നാണ് താരം പ്രതികരിച്ചത്. പുരസ്‌കാര നേട്ടത്തില്‍ സഹതാരങ്ങളോടും ക്ലബിനോടും നന്ദി പറയുന്നതായും പുട്ടെല്ലസ് പഞ്ഞു. ''എന്‍റെ സഹതാരങ്ങളോടൊപ്പം ഇവിടെയത്തിയത് സന്തോഷകരമാണ്. ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പുരസ്‌കാരം വ്യക്തിഗതമാണെങ്കിലും ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്'' താരം പറഞ്ഞു.
- https://www.instagram.com/p/CW4JjHFImts/?utm_source=ig_web_copy_link
കഴിഞ്ഞ ഓഗസ്റ്റിൽ യുവേഫയുടെ മികച്ച വനിതാ താരമായും പുട്ടെല്ലസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം 1960ന് ശേഷം ബാലണ്‍ ദ്യോർ പുരസ്‌കാരം നേടുന്ന ആദ്യ സ്‌പാനിഷ് താരമെന്ന നേട്ടവും പുട്ടെല്ലസ് സ്വന്തം പേരില്‍ കുറിച്ചു. ലൂയിസ് സുവാരസാണ് പുട്ടെല്ലസിന് മുന്നെ ബാലണ്‍ ദ്യോർ നേടിയ സ്‌പാനിഷ് താരം.