പനാജി: ചെന്നൈയിന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍. മത്സരത്തില്‍ ഉടനീളം മുന്നിട്ട് നിന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന് എതിരാളികളുടെ വല കുലുക്കാന്‍ സാധിച്ചില്ല.
ആല്‍ബിനോ രക്ഷകനായി ചെന്നൈയിന് എതിരെ ബ്ലാസ്റ്റേഴ്‌സിന് സമനില - isl today news
ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ സേവുകളാണ് ചെന്നൈയിന് എതിരായ മത്സരത്തില്‍ കേരളാ ബ്ലാസറ്റേഴ്‌സിനെ തുണച്ചത്
ഇതോടെ സീസണില്‍ മൂന്നു മത്സരങ്ങള്‍ കളിച്ചിട്ടും ജയം സ്വന്തമാക്കാന്‍ സാധിക്കാതെ ബ്ലാസ്റ്റേഴ്‌സ് കിതക്കുകയാണ്. രണ്ട് സമനിലകളും ഒരു തോല്‍വിയുമാണ് കൊമ്പന്‍മാരുടെ അക്കൗണ്ടിലുള്ളത്. 76ാം മിനിട്ടില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് രക്ഷകനായി അവതരിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. സില്‍വെസ്റ്ററെടുത്ത പെനാല്‍ട്ടി കിക്ക് ആല്‍ബനോ സേവ് ചെയ്‌തു. കളിയിലെ താരമായും ആല്‍ബിനോ ഗോമസിനെ തെരഞ്ഞെടുത്തു.
ചെന്നൈയെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സിന്‍റെ ആക്രമണത്തിന് മൂര്‍ച്ച കുറവായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ മലയാളി താരം രാഹുല്‍ ചെന്നൈയിന്‍റെ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. അധികസമയത്ത് നായകന്‍ സിഡോഞ്ച പരിക്കേറ്റ് പുറത്തേക്ക് പോയത് ബ്ലാസ്റ്റേഴ്‌സില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ശേഷിക്കുന്ന സമയത്ത് 10 പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്.