ആംസ്റ്റര്‍ഡാം:ജനുവരി ട്രാസ്‌ഫര്‍ ജാലകത്തില്‍ വെസ്റ്റ്ഹാം താരത്തെ സ്വന്തമാക്കി ഡച്ച് ക്ലബായ അയാക്‌സ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വെസ്റ്റ് ഹാമിന്‍റെ ഫോര്‍വേഡ് സെബാസ്റ്റ്യന്‍ ഹാളറെയാണ് അയാക്‌സ് സ്വന്തമാക്കിയത്. 22.5 ദശലക്ഷം പൗണ്ടിനാണ് ഹാളറെ അയാക്‌സിന്‍റെ കൂടാരത്തില്‍ എത്തിച്ചത്.
പ്രീമിയര്‍ ലീഗ് താരം സെബാസ്റ്റ്യന്‍ ഹാളറെ കൂടാരത്തിലെത്തിച്ച് അയാക്‌സ് - ajax owns haller news
ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ വെസ്റ്റ്ഹാമിന്‍റെ മുന്നേറ്റ താരം സെബാസ്റ്റ്യന്‍ ഹാളറെയാണ് 22.5 ദശലക്ഷം പൗണ്ടിന് ഡച്ച് വമ്പന്‍മാരായ അയാക്‌സ് സ്വന്തമാക്കിയത്.

224 കോടി ഇന്ത്യന്‍ രൂപയോളം വരും ഈ തുക. അയാക്‌സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റമാണിത്. 2025വരെയാണ് ഹാളറുമായി കരാറുള്ളതെന്ന് അയാക്‌സ് വൃത്തങ്ങള്‍ പറഞ്ഞതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പരിക്കിന്‍റെ പിടിയില്‍ അമര്‍ന്ന അയാക്സിന്‍റെ മുന്നേറ്റ നിരക്ക് ഹാളറുടെ വരവ് ആശ്വാസം പകരുമെന്നാണ് കരുതുന്നത്.
ഐവറികോസ്റ്റ് ദേശീയ ടീമിന്‍റെ ഭാഗമായ ഹാളറെ 2019ല്‍ 45 മില്ല്യന്‍ പൗണ്ടിനാണ് വെസ്റ്റ് ഹാം സ്വന്തമാക്കിയത്. 48 പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ നിന്നായി 10 ഗോളുകളാണ് ഹാളര്‍ അടിച്ച് കൂട്ടിയത്.