കേരളം

kerala

ETV Bharat / sports

നൗക്യാമ്പില്‍ ജയിച്ചുകയറി ബാഴ്‌സ; ലാലിഗയില്‍ റയലിനൊപ്പം - barcelona news

ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗറ്റാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്

ബാഴ്‌സലോണ വാർത്ത  ലാലിഗ വാർത്ത  barcelona news  laliga news
ഗ്രീസ്‌മാന്‍

By

Published : Feb 16, 2020, 9:14 AM IST

ബാഴ്‌സലോണ:സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്ക് ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗറ്റാഫയെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തി. ആദ്യ പകുതിയിലായിരുന്നു ബാഴ്‌സയുടെ രണ്ട് ഗോളുകളും. 33-ാം മിനിട്ടില്‍ അന്‍റോണിയോ ഗ്രീസ്‌മാനും 39-ാം മിനിട്ടില്‍ സെർജി റോബർട്ടോയും ബാഴ്‌സക്കായി ഗോളുകൾ നേടി. ബാഴ്‌സക്കായി റോബർട്ടോയുടെ ഈ സീസണിലെ ആദ്യ ഗോളാണ് നൗക്യാമ്പില്‍ പിറന്നത്.

ഗറ്റാഫക്കായി രണ്ടാം പകുതിയിലെ 66-ാം മിനിട്ടില്‍ ഏയ്‌ഞ്ചല്‍ റോഡ്രിഗസ് ആശ്വാസ ഗോൾ നേടി. ജയത്തോടെ ബാഴ്‌സലോണ ലീഗിലെ പോയഇന്‍റ് പട്ടികയില്‍ റയല്‍ മാഡ്രിഡിന് ഒപ്പമെത്തി. ഇരു ടീമുകൾക്കും 52 പോയിന്‍റ് വീതമാണ് ഉള്ളത്. ഗോൾ ശരാശരിയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ഫെബ്രുവരി 22-ന് ഐബറിന് എതിരെയാണ് ബാഴ്‌സലോണയുടെ ലീഗിലെ അടുത്ത മത്സരം. അതേസമയം ഗറ്റാഫെ ലീഗിലെ അടുത്ത മത്സരത്തില്‍ സെവില്ലയെ നേരിടും.

ഇന്നലെ നടന്ന മറ്റൊരു കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ വലന്‍സിയ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു.

ABOUT THE AUTHOR

...view details