കേരളം

kerala

ETV Bharat / sports

ഡ്യൂറൻഡ് കപ്പ്: അഞ്ച് ഐഎസ്എല്‍ ക്ലബുകളും മൂന്ന് ഐ ലീഗ് ടീമുകളുമുണ്ടാവുമെന്ന് സംഘാടകര്‍ - Kerala Blasters

കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെയും ഏഷ്യയിലെ ആദ്യത്തെയും ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറൻഡ് കപ്പ് തിരിച്ച് വരുന്നത്.

Durand Cup  ഡ്യൂറൻഡ് കപ്പ്  Indian Super League  ഇന്ത്യൻ സൂപ്പർ ലീഗ്  കേരള ബ്ലാസ്‌റ്റേഴ്‌സ്  ഗോകുലം കേരള  Kerala Blasters  Bengaluru FC
ഡ്യൂറൻഡ് കപ്പ്: അഞ്ച് ഐഎസ്എല്‍ ക്ലബുകളും മൂന്ന് ഐ ലീഗ് ടീമുകളുമുണ്ടാവുമെന്ന് സംഘാടകര്‍

By

Published : Aug 23, 2021, 3:15 PM IST

കൊല്‍ക്കത്ത: അഞ്ച് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫ്രാഞ്ചൈസികളും മൂന്ന് ഐ ലീഗ് ടീമുകളും ഈ വർഷത്തെ ഡ്യൂറൻഡ് കപ്പിന്‍റെ ഭാഗമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതുള്‍പ്പെടെ 16 ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക.

ഐഎസ്എല്ലില്‍ നിന്നും എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ്, ജംഷഡ്‌പൂര്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവയാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക.

ഐ ലീഗില്‍ നിന്നും മുഹമ്മദൻ സ്പോർട്ടിങ്, ഗോകുലം കേരള, സുദേവ എഫ്‌സി എന്നിവയും ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയുള്ള തിയതികളില്‍ കൊല്‍ക്കത്തയിലും പ്രാന്തപ്രദേശങ്ങളിലുമായി ടൂര്‍ണമെന്‍റ് നടക്കുമെന്ന് സംഘാടകര്‍ നേരത്തെ തന്നെ അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെയും ഏഷ്യയിലെ ആദ്യത്തെയും ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറൻഡ് കപ്പ് തിരിച്ച് വരുന്നത്. ഡ്യൂറൻഡ് കപ്പിന്‍റെ 130ാമത് പതിപ്പിനാണ് കൊല്‍ക്കത്ത വേദിയാവുന്നത്.

also read: പ്രദീപ് നർവാളും രോഹിത് കുമാറും ലേലത്തിന്, പ്രൊ കബഡി ലീഗ് സീസൺ 8ന് കളമൊരുങ്ങുന്നു

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, പശ്ചിമ ബംഗാൾ ഫുട്ബോൾ ഫെഡറേഷൻ, ബംഗാൾ സർക്കാർ എന്നിവയുടെ പിന്തുണയോടെയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് 2019ല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ടൂര്‍ണമെന്‍റ് കൊല്‍ക്കത്തയില്‍ വെച്ചാണ് നടത്തിയിരുന്നത്. ആ സീസണില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരളയാണ് കിരീടം ചൂടിയത്.

ABOUT THE AUTHOR

...view details